Sunday, October 25, 2009

നക്സലിസം .......ഒരു ദേശത്തിന്റെ കഥ


ഇന്ന് രാവിലെ ദ ഹിന്ദു എടുത്തു നോക്കുമ്പോള്‍ ആദ്യം കാണുന്നത് ഒരു എസ്‌ ഐ പോലീസ് സ്റ്റേഷനില്‍ വെടിയേറ്റു മരിച്ചു കിടക്കുന്നതാണ്. ബംഗാളിലെ മിട്നാപൂര്‍ ജില്ലയിലെ സന്ക്രയില്‍ പോലീസ് സ്റ്റേഷനില്‍ ആണ് സംഭവം നടന്നത്. രണ്ടു പോലീസ്കാരെ വെടി വെച്ച് കൊല്ലുകയും ഒരാളെ തട്ടി കൊണ്ട് പോകുകയും ചെയ്തു. ഇന്ത്യയുടെ ഉത്തരെന്ധ്യന്‍, കിഴക്കന്‍ സംസ്ഥാനങ്ങളായ ബംഗാള്‍, ജാര്‍ക്കണ്ഡ് , ഒറീസ്സ, ഛത്തീസ്ഗഡ്‌, മഹാരാഷ്ട്ര ,ആന്ധ്രാ പ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാവോയിസത്തിന്റെ ശക്തിയാണ് ഈ സംഭവം വരച്ചു കാണിക്കുന്നത്. എന്ത് കൊണ്ടാണ് ഒരിക്കല്‍ തീരെ ആവശ നിലയില്‍ ആയിരുന്ന നക്സലൈറ്റ് പ്രസ്ഥാനം ഇപ്പോള്‍ ഇത്രയധികം ശക്തി ആര്‍ജിക്കാന്‍ കാരണം? വിശകലനം ചെയ്‌താല്‍ ഒടുവില്‍ ചെന്നെത്തുന്നത് ഇന്ത്യ / ഭാരത്‌ എന്നതാവും റിസള്‍ട്ട്‌.
കാരണങ്ങള്‍:
അരുന്ധതി റോയ് പറഞ്ഞ പോലെ,""If I was a person who is being dispossessed, whose wife has been raped, who is being pushed of their land and who is being faced with this 'police force', I would say that I am justified in taking up arms. If that is the only way I have to defend myself," എന്നെ കുടിയിറക്കിയാല്‍ , എന്റെ ഭാര്യയെ വേശ്യയാക്കിയാല്‍, എന്നെ കൊള്ളരുതാത്തവനാക്കിയാല്‍, അതിനെതിരെ പോരാടാന്‍ ഞാന്‍ തോക്കെടുത്താല്‍ , ആരാണ് കുറ്റക്കാരന്‍? ഞാനോ...പോലീസോ...അതോ സമൂഹമോ...ഭരണമോ? നമ്മുടെ മുഖത്ത് നോക്കി ഒരാള്‍ ഇത് ചോദിച്ചാല്‍ നമ്മുടെ ഉത്തരം എന്താവും?ചിന്തിച്ചിട്ടുണ്ടൊ? ? ചിലപ്പോള്‍ കാലം ആയിരിക്കും ഈ ചോദ്യം ചോദിക്കുന്നത്...മനുഷ്യ രാഷിയോടു....
കൂടുതല്‍ കാരണങ്ങള്‍ അന്വേഷിക്കുന്നതില്‍ അര്‍ത്ഥമില്ല...കാരണം എല്ലാം അറിയാവുന്നതാണ്.....ഇതിലേക്ക് വന്നവര്‍ വേറെ വഴി ഇല്ലാതെ വന്നവരാകാം, ചിലപ്പോള്‍ ചില തിക്താനുഭവങ്ങള്‍ കൊണ്ട് ചെന്നെത്തിച്ചതാവാം...അധികാര കൊതിയോ, മാനസിക വിഭ്രാന്തിയോ ആവാം......എന്ത് തന്നെയായാലും ഇന്ത്യയുടെ അഖണ്ഡതയ്ക്ക് നക്സലിസം അല്ലെങ്ങില്‍ മാവോയിസം ഒരു ഭീഷണി ആണെന്നതില്‍ ആര്‍ക്കും എതിരഭിപ്രായം കാണില്ല.........
ഷോമ ചൌധരിയുടെ ഒരു ലേഖനത്തില്‍ ബീഹാറിലെ ഒരു നക്സലൈറ്റിനെ കുറിച്ച് പറയുന്നത് ഇങ്ങിനെ......"നിങ്ങള്‍ക്കു എന്നെ നക്സല്‍ എന്നോ നിങ്ങള്‍ക്കു ഇഷ്ടമുള്ളതെന്തും വിളിക്കാം.....ഞാന്‍ തോക്കെടുത്തത് എന്റെ 3 കിലോ റേഷന്‍ കിട്ടാനാണ്"....... നക്സലിസം തീവ്രവാദമോ ..അതോ അവര്‍ പറയുന്ന പോലെ അവരുടെ പ്രത്യയശാത്രമോ ആവട്ടെ.......അതില്‍ കൂടുതലും ഉള്ളത് തിരസ്കരിക്കപ്പെട്ട.....അറിവില്ലാത്ത ആദിവാസികളും ,അടിച്ചമര്‍ത്തപ്പെട്ടവരും ആണ്...അവര്‍ക്ക് അവരുടെ ഭക്ഷണം വേണം....വീട് വേണം...ജീവിക്കണം.....ഈ സാഹചര്യങ്ങള്‍ മുതലാക്കിയാണ് നക്സല്‍ നേതാക്കള്‍ ഇവരെ സായുധ വിപ്ലവത്തിലേക്ക് നയിക്കുന്നത്
പരിഹാരം:
ഒന്നേയുള്ളൂ........ഭാരതവും - ഇന്ത്യയും തമില്ലുള്ള അതി തീവ്രമായ അകല്‍ച്ച ഇല്ലാതാക്കുക......ജീവിത സാഹചര്യങ്ങളും ജീവിക്കാനുള്ള ആശയും നല്‍കിയാല്‍., സായുധ വിപ്ലവം ഇവിടെ വാഴില്ല....... തീയുണ്ടകളും.....കോര്പറേറ്റുകള്‍ക്ക് വേണ്ടി ഉണ്ടാക്കിയ സല്‍വ ജുടുമും, അല്ലെങ്ങില്‍ ഇപ്പോള്‍ ഉള്ള 'operation green hunt' കൊണ്ടും നക്സലിസം അല്ലെങ്ങില്‍ മാവോയിസം ഇല്ലാതാക്കാന്‍ പറ്റില്ല........ ഇതൊരു സായുധ സമരം കൊണ്ട് നേരിടാന്‍ പറ്റില്ല....ഇത് ആശയങ്ങള്‍ കൊണ്ടും ....മനുഷ്യത്വം കൊണ്ടും നേരിടണം....
തലപ്പാവില്‍ പ്രിത്വിരാജ്‌ പറയുന്ന പോലെ - ഊര്‍ദ്ധശ്വാസം വലിക്കുന്നൊരു സമൂഹത്തിന്റെ മോചനത്തിന് വേണ്ടി ചാകണമെങ്ങില്‍ ചാകണം, കൊല്ലണമെങ്ങില്‍ കൊല്ലണം ന്ന ലക്ഷ്യത്തോടെ വരുന്നവരല്ല ഇവര്‍ എല്ലാവരും ....

6 comments:

 1. Good one.
  Verutheyalla aalukal naxalite aayippokunnathu... inganeyullo boorshwaasikalude thala vettunnathinu avare orikkalum kuttam parayaan pattilla...

  ReplyDelete
 2. ശരിക്കും ഇതിലെ അണികള്‍ ഒരുനേരത്തെ ആഹാരത്തിനു വേണ്ടി തോക്കെടുത്തവരാന്

  ReplyDelete
 3. വിനോദിന്റെ പോസ്റ്റിലെ ലിങ്കില്‍ നിന്നു വന്നതാണ്." ഇതൊരു സായുധ സമരം കൊണ്ട് നേരിടാന്‍ പറ്റില്ല....ഇത് ആശയങ്ങള്‍ കൊണ്ടും ....മനുഷ്യത്വം കൊണ്ടും നേരിടണം...."എന്ന് എത്രയോ ആളുകള്‍ പറഞ്ഞിട്ടുണ്ട്. ഭരണകൂടത്തിനോ മുഖ്യധാരാ പാര്‍ട്ടികള്‍ക്കോ (സിപിഎം ഉള്‍പ്പെടെ) അതിനല്ല താത്പര്യം. "അടിച്ചമര്‍ത്തുക "എന്നതാണു നയം. ആ നയത്തിലൂടെ നിരപരാധരായ ആദിവാസികളെയും ദളിതരെയുമാണ് കൂടുതലും "ഏറ്റുമുട്ടി" കൊല്ലുന്നത്. അതും നമുക്കാര്‍ക്കും പ്രശ്നമല്ല. അവര്‍ 'മനുഷ്യ'രല്ലല്ലോ!

  ReplyDelete