Friday, December 14, 2007

എന്റെ നാട്ടുകാര്‍....ഇന്ത്യയുടെ ..അല്ല.......ആരുടെയും അല്ല....

സീന്‍ 1:ജയ് പാക്കിസ്ഥാന്‍ , ജയ് പാക്കിസ്ഥാന്‍ ...ആര്‍പ്പു വിളികള്‍ നാനാ ഭാഗത്തും മുഴങ്ങി ..... അടിച്ച് പറതെടാ ആ നായിന്റെ മോന്‍ കാഫറിനെ.

സീന്‍ 2: ക്യോന്‍ ഈസ് സുവര്‍ കെ ബച്ച്ച്ചേ കോ ഹമാരെ ഹിന്ദുസ്ഥാന്‍ മേ ലെ രഹെ ഹൊ , സബ്കോ പാക്കിസ്ഥാന്‍ ധകെല്ന ചാഹിയെ, ഹറാമി സുവര്‍.....

ഈ രണ്ടു രംഗങ്ങളും നടക്കുന്നത് നമ്മുടെ ഭാരതത്തില്‍.....ഇന്ത്യ- പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തിനിടയില്‍.....

ഇതു കാസര്‍കോട് , എന്റെ നാടു ..എന്റെ പ്രിയപ്പെട്ട നാടു....കൂട്ടുക്കാര്‍ കളിയാകുമ്പോഴും , സൌകര്യങ്ങള്‍ കുറഞ്ഞാലും ഞാന്‍ ഏറെ സ്നേഹിക്കുന്ന എന്റെ നാടു........ജല ചൂഷണതിലും മണല്‍ വാരല്‍ വാരലലിലും നല്ല പുരോഗതിയുള്ള എന്റെ നാടു....രാത്രിയായ്യാല്‍ സ്ത്രീകള്‍ക്ക് വഴിയില്‍ കൂടി നടക്കാന്‍ പറ്റാത്ത നാടു...പുഴകളുടെ നാടു ...ഹിന്ദു - മുസ്ലിം വികാരം മനസിലെറ്റി നടക്കുന്നവരുടെ നാടാണെംഗിലും ഞാന്‍ നെഞ്ചില്‍ സൂക്ഷിക്കുന്ന എന്റെ നാടു......എന്റെ കാസര്‍കോട്...ഇന്ത്യയുടെ ഒരു ഭാഗമാണ് ഞാന്‍ സ്നേഹിക്കുന്ന നാടു........ഇവിടെ ഒരു ഇന്ത്യ - പാക്കിസ്ഥാന്‍ മത്സരം നടന്നാല്‍ ചില ഭാഗങ്ങളില്‍ പാകിസ്ഥാന്റെ കോടി ഉയരും....ജയ് വിളികള്‍ മുഴങ്ങാന്‍ തുടങ്ങും......പാക്കിസ്ഥാന്‍ ജയിച്ചാല്‍ ആഘോഷിക്കാനായി പടക്കങ്ങള്‍ വാങ്ങി വെക്കും......ഇതാണ് എന്റെ നാടു.........

ഇതും ഇന്ത്യയുടെ ഭാഗം........ഇങ്ങിനെയുള്ളവരെ എന്താ ചെയ്ക ......

ഇനി രണ്ടാമത്തെ നാടു....നമ്മുടെ മോഡി എന്ന തേര്‍ഡ് റേറ്റ് ചെറ്റയുടെ നാടു.......മതത്തിന്റെ പേരില്‍ ഗര്‍ഭിണിയെ വയറു പിളര്‍ന്നു കൊല്ലുന്ന ഹൈന്ദവ ഫാസിസ്ടുകളുടെ ഗുജറാത്......ഇവിടെയും ഒരു സ്വര്‍ഗമുണ്ട്.......പക്ഷെ വിശ്വാസങ്ങളുടെ , അവിശ്വാസങ്ങളുടെ, ശാസ്ത്രങ്ങളുടെ .....സ്വന്തം ഇഷ്ടങ്ങളുടെ പേരില്‍ ആ സ്വര്‍ഗം എല്ലാവരും സ്വന്തമാക്കാന്‍ നോക്കുന്നു..........ഇവര്‍ പറയുന്നു, മുസ്ലിങ്ങള്‍ ഇന്ത്യക്കാരല്ലെന്നു..... ഇര്‍ഫാന്‍ പതാനെ ഇന്ത്യന്‍ ടീമിലെടുത്തത് അവര്‍ക്ക് തിരിച്ചടിയാണ്........കാരണം അവന്‍ മുസ്ലിമാണ്.......അബ്ദുള്‍ കലാം വെറും മണ്ടനാണ്........

ഇവര്‍ക്കൊക്കെ വലുത്.....സ്വന്തം അച്ചനും അമ്മയും രാജ്യവും ഒന്നും അല്ല........ഇവര്‍ തൊഗാടിയയുടെ, ബാഷയുടെ , വി എച്ച് പി യുടെ, ലഷ്കരിന്റെ പുത്രന്മാരാണ്.......ഇന്ത്യയില്‍ നിന്നു കൊണ്ടു നമ്മുടെ രാജ്യത്തെ നിഷ്കരുണം മാനഭംഗപ്പെടുത്തുന്നവരാണ്.... ക്രിമിനല്‍സ്......

"മതം എന്റെ അമ്മ.......
തൊഗാടിയ എന്റെ അച്ചന്...
ബാഷ എന്റെ അമ്മാവന്‍
വി എച്ച് പി എന്റെ തറവാട്...
ഹിസ്ബുല്‍ എന്റെ നാടു...
മാനഭംഗം എന്റെ ധര്‍മ്മം"

ഞാന്‍ തലകുനിച്ചു പോകുന്നു , ഇങ്ങിനെയുള്ളവര്‍ എന്റെ ഇന്ത്യയില്‍ ഉണ്ടല്ലോ എന്നോര്‍ത്തിട്ട്

Wednesday, December 05, 2007

ഓര്‍മ്മച്ചെപ്പ് - നൊസ്റ്റാള്‍ജിയ എന്ന ഭ്രാന്ത്

മനസ്സിനു കടിഞ്ഞാണിടാന്‍ പറ്റാത്ത ഒരു തരം ഭ്രാന്തമായ വികാരമാണ് അല്ലെങ്ങില്‍ ഒരു പ്രഹേളികയാണ് 'ഓര്‍മകള്‍' ..... അത് തന്നെയാണ് എന്നെ കൊണ്ടു ഇതെഴുതിപ്പിച്ചത് ...എന്റെ നഷ്ട സ്വപ്നങ്ങളും വസന്തവും

നിരാശ തിരമാലകളായി എന്‍
മനസ്സില്‍ തിരയടിക്കുന്നു
ഏകാന്ത യാമത്തില്‍ എന്‍ മനം
മൌനം പേറി നടക്കുന്നു
ഓര്‍മകള്‍ ഓരോന്നും
വര്‍ഷകാല നിളയെപ്പോലെ കവിഞ്ഞൊഴുകുന്നു
ഭൂത കാല സ്മൃതികളില്‍ ഞാന്‍ കണ്ട സ്വപ്നം
സ്നേഹിതാ!!എന്റെതല്ലതാകുന്നു

സാഗരസന്ധ്യയില്‍ വെറുതെയിരുന്ന എന്നെ
ഓളങ്ങള്‍ വന്നെന്തിനു തലോടി?
എന്റെ സ്മൃതികളെയെന്തിനുണര്‍ത്തി?
നിമിശാര്‍ദത്തില്‍ കാണാകയത്തിലേക്ക് മറയുകയാണെന്ന
നിന്റെ ദുഃഖം എന്നിലേക്ക്‌ പകരുകയാണോ ഓളമേ?


പ്രപഞ്ജ സ്നേഹമായ മാതൃവാത്സല്യം അലങ്ങരിച്ച കുട്ടികാലവും
നിഷ്കളങ്ങതയുടെ അലങ്ങാരം പേറി നടന്ന ബാല്യവും
പ്രേമമെന്ന പദമലങ്ങരിച്ച കൗമാരവും എല്ലാം...
പോയ കാല സ്മൃതികള്‍ മാത്രമോ ?ഓളങ്ങളെ പറയൂ....
നഷ്ടപ്പെട്ട ഓര്‍മകള്‍ മാത്രമോ?പറയൂ...
ഓളങ്ങളെ?...............സ്മൃതികളെ