Thursday, July 30, 2009

കുടജാദ്രി....മനോഹരി....



"കുറച്ചു സമയം ഇവിടെ ഇരിക്കാം. ഈ അവസ്ഥയില്‍ മുന്‍പോട്ടു പോകാന്‍ പറ്റില്ല. "മരം കോച്ചുന്ന തണുപ്പായിരുന്നു. എല്ലാവരും ഇരുന്നു. കുറച്ചു സമയം കാറ്റിനോട് മല്ലിട്ടതിനു ശേഷം ഞാനും ഇരുന്നു. സമയം ഏതാണ്ട് രാത്രി 9. തണുത്ത കാറ്റ് ഞങ്ങളുടെ ശരീരത്തെ ഉമ്മ വെച്ചു കൊണ്ട് പോയി കൊണ്ടേ ഇരുന്നു. മഴയുടെ തീരാത്ത സ്നേഹം ഒരു വശത്ത്. ശരീരം തണുത്തു വിറച്ചു പോയി. ശ്രീധരന് അല്പം പേടിച്ചിട്ടുണ്ട്. എനിക്ക് മനസ്സില്‍ ഒരു നിര്‍വികാരിത മാത്രം. വിപിന്‍ കുറച്ചു മാത്രേ സംസാരിച്ചുള്ളൂ. വിഷ്ണു ആണ് as usual ചിരിച്ചു കൊണ്ട് ഇരിക്കുന്നത്. അവനും പേടിയുണ്ടോ? മഴയുടെ ശക്തി കുറയുന്നില്ല. ഈ കാറ്റിനു താഴെ ഇറങ്ങാന്‍ നോക്കിയാല്‍ ചിലപ്പോള്‍ താഴെ എത്തിയെന്ന് വരില്ല. കാലുകള്‍ ഉറക്കുന്നില്ല. അതുമല്ല മഴയത്ത് കുറെ തവണ തെന്നി വീഴുകയും ചെയ്തു. കുടജാദ്രി കാണാന് പറ്റിയില്ല എന്ന ദുഃഖം മാത്രം ബാക്കി. ബാക്കിയെല്ലാം ഈ ട്രെക്കിങ്ങില്‍ ഉണ്ടായിരുന്നു. ജീവിതം തന്ന ഒരു നല്ല experience. തിരുവനന്തപുരം മംഗലാപുരം മാവേലി തീവണ്ടിയില് കേറി ഞാനും വിപിനും ശ്രീധരനും എത്തി. ബംഗ്ളൂരില്‍ നിന്ന് കുറെ ചുരങ്ങളും കടന്നു വിഷ്ണു എത്തി. തൊടങ്ങിയില്ലേ ദശ. മംഗലാപുരത്ത് നിന്ന് ഉഡുപി വരെ അവിടെ നിന്ന് കുന്ദാപുരം വരെ ഒന്ന് അവിടെ നിന്ന് കൊല്ലൂര്‍ വരെ വേറെ ഒന്ന്....ഹോഓഓ......ഉച്ചയ്ക്ക് രണ്ടു മണി കൊല്ലൂരില്‍ . 5 മണിക്ക് കുടജാദ്രി കേറാനുള്ള തുടക്കം......... എന്താ കഥ.....മഴയുള്ള രാത്രിയില്‍ ..മനസ്സിന്റെ കാവലില്‍ ....എന്താ കഥ.....കാട് തുടങ്ങിയപ്പോഴേക്കും കാടിന്റെ അരുമ മകന്‍ അട്ട വന്നു ശ്രീധരനെ പിടിച്ചു... ശ്രീധരന്: ഡേയ് ,ആരെങ്ങിലും വന്നു ഈ വൃത്തിക്കെട്ട ജന്തുവിനെ എടുത്തു കളയെടെ" എന്റെ രക്തം തിളച്ചു ...ഭൂമിയിലെ ഒരു പാവം ജീവിയെ വൃതിക്കെട്ടത് എന്ന് വിളിക്കുന്നോ....ശവം വിപിന്‍ : കളഞ്ഞിട്ടു വാടെ" വിഷ്ണു തന്റെ സ്ഥിരം ചിരി.....ആഹ....എന്താ ചിരി..... അന്നപൂര്‍ണ ഉപ്പു എടുത്തു എല്ലാരും കാലില്‍ ഇട്ടു....മഴ നല്ല രീതിയില്‍ തിമിര്‍ക്കുന്നുണ്ട് ....നല്ല സമയം......ഉപ്പു പോയിട്ട് കാലു തന്നെ നില്‍ക്കുന്നില്ല .... അങ്ങിനെ അട്ടകളോട് മല്ലിട്ട് ഒരു 5 km നടന്നു തങ്കപ്പന്‍ ചേട്ടന്റെ ചായ കടയില്‍ .......സമയം ഏതാണ്ട് 6:30. സൂര്യന് ഒളിക്കാനുള്ള ധൃതി. നമ്മള്‍ക്ക് മുകളില്‍ എത്താനും. ആര്‍ക്കെല്ലാമോ പ്രാണന് വേദനിക്കുമ്പോള്‍ ആരൊക്കെയോ വീണ പഠിക്കാന്‍ പോകുന്നു എന്നൊരു ചൊല്ലുണ്ടല്ലോ......അതാണ് ഓര്‍മ വന്നത്..... ചായ കടയില് നിന്ന് കുറച്ചു ദൂരം നടന്നപ്പോള്‍ ഒരു മരം വീണു കിടക്കുന്നത് കണ്ടു....അവിടുന്ന് മാറി വേറെ ഒരു വഴിയില്‍ കൂടി നടന്നു നടന്നു.....നടന്നു നടന്നു ഒരു വീട്ടില്‍ എത്തി...ചുരുക്കി പറഞ്ഞാല്‍ വഴി തെറ്റി....പിന്നെ അവിടുത്തെ വീട്ടുകാരനെയും കൂട്ടി വഴി കാണിച്ചു തരാന്‍ പറഞ്ഞു. ആ മനുഷ്യന്‍ പറഞ്ഞു മരങ്ങള്‍ ഇങ്ങിനെ വീണു കിടക്കും, അതൊന്നും പ്രശ്നമാക്കേണ്ട, ധൈര്യമായി മുന്നോട്ടു പോയികൊള്ളൂ എന്ന്...... പഹയന്‍ ....അയാള്‍ക്ക്‌ പറയാം....ജനിച്ചു വീണത് ഇവിടെ തന്നെയല്ലേ......ഒന്നും പറഞ്ഞിട്ട് കാര്യമില്ല.....കയറുക തന്നെ.....സമയം ഏകദേശം 7 കഴിഞ്ഞപ്പോള് നമ്മുടെ മല എത്തി....ദി കുടജാദ്രി ഹില്‍സ്‌ എന്ന് വിളിക്കാം അതിനെ....... ശ്രീധരന്‍ മെല്ലെ തന്റെ വജ്രായുധം എടുത്തു....ടോര്‍ച്ച്‌ ...മല കയറി കഴിഞ്ഞപ്പോഴേക്കും ഇരുട്ടായിരുന്നു....പോരാത്തതിന് ചുറ്റും നിബിഡമായ വനം........ നല്ല മഴയായതു കാരണം വെള്ളത്തിന്റെ ഒഴുക്കിന് ഒരു കുറവും ഇല്ലായിരുന്നു.....മല വെള്ളം വരുമോ എന്ന് പോലും സംശയിച്ചു പോയി....മല വെള്ളം കൂടി ഈ സ്ഥിതിയില് വന്നാല്‍ ....ഗോപിയേട്ടാ ....സന്തോഷ് മാധവനായി........അങ്ങിനെ ടോര്‍ച്ചും ഉണ്ണാമന്റെ കയ്യില്‍ ഉള്ള മൊബൈലിന്റെ വെളിച്ചത്തിലും കൂടി നമ്മള്‍ മുകളിലോട്ടുള്ള നല്ല പരവതാനി വിരിച്ച പാത താണ്ടുകയായിരുന്നു........ഇതിനിടയ്ക്ക് അട്ടകള്‍ അവരുടെ പരിപാടി തുടര്‍ന്നു ..... ഇന്ദ്രനീലിമയോലും .... പാടാന്‍ പറ്റിയ ടൈം....തകര്‍പ്പന്‍ മഴ......മിസ്റ്റര്‍ ഇന്ദ്രന് ആരോടാ കടുത്ത പകയുണ്ട് എന്ന് തോന്നുന്നു......ആഹ വാഷിയെങ്ങി വാശി തന്നെ......ഇരുട്ടിന്റെ ആത്മാവിന്റെ ശക്തി കൂടി കൊണ്ട് വരുന്നു.....നല്ല മഴയായതു കൊണ്ട് രാജന്‍ ചേട്ടനെ കണ്ടില്ല പുറത്തേക്കു (നമ്മുടെ രാജവെമ്പാല ഇല്ലേ....അത് തന്നെ ).....ഒരു 8.30 ആയപ്പോഴേക്കും നമ്മള് ഒരു 9.5 കിലോമീറ്റര്‍ താണ്ടി കാണും....ഇനി അര കിലോമീറ്റര്‍ മാത്രമേ ഉള്ളൂ..... എല്ലാവരും സന്തോഷ മല കയറ്റം നമ്മള്‍ക്ക് .....പെട്ടെന്നതാ ഒരു ഒരു ഒരു ..ഒന്നല്ല മൂന്ന് വന്‍ മരങ്ങള്‍ വീണു മുന്നോടുള്ള വഴി കാണ്മാനില്ല.....ഞാന്‍ മരം കടന്നു കുറച്ചു മുന്‍പോട്ടു പോയി നോക്കിയെങ്ങിലും വഴി കണ്ടില്ല.....ആകെ കൂടി ഒരു വീര്‍പ്പു മുട്ട്...എന്ത് ചെയ്യണം.....ഇത്ര നടന്നിട്ട് കുടജാദ്രി എത്താതെ പോകുന്നതിന്റെ സങ്കടം ഒരു വശത്ത്....ഇറങ്ങിയില്ലെങ്ങില് ഈ രാത്രി ഈ കൊടും കാട്ടില്‍ കഴിയണം എന്ന ചിന്ത ഒരു വശത്ത്........കയ്യില്‍ ഉള്ളത് ഒരു ടോര്‍ച്ച്‌ മാത്രം...... ഒടുവില്‍ വിപിന്‍ പറഞ്ഞു ....താഴെ ഇറങ്ങാം. മനസില്ല മനസോടെ ആണെങ്ങിലും അതാണ് നല്ലതെന്ന് എനിക്കും തോന്നി. കുടജാദ്രി ട്രെക്കിംഗ് എല്ലാ രീതിയിലും ആസ്വദിച്ചു കഴിഞ്ഞു. ഇനി രാവിലെ മുകളില്‍ പോയി സൂര്യോദയം ഒന്നും കാണാന്‍ പറ്റില്ല ...കാരണം മൂടല്‍ മഞ്ഞു നല്ല രീതിയില്‍ ഉണ്ടാവും. നഷ്ടപ്പെടാന്‍ അപ്പോള്‍ ഒന്നുമില്ല.......താഴെ ഇറങ്ങാം ............................. മുകളിലോട്ട് വച്ച കാല്‍ താഴോട്ടു......നല്ല വെള്ളം ..അട്ടകളുടെ ശല്യം ഈ ഭാഗത്ത് അത്രയില്ല....... താഴോട്ടു ഇറങ്ങുമ്പോള് ആകെ ഒരു ചിന്ദയേ ഉണ്ടായിരുന്നുള്ളൂ......ടോര്‍ച്ചിലെ പ്രകാശം എത്ര സമയം നില്‍ക്കും എന്ന്. കുറച്ചു ഇറങ്ങി കഴിഞ്ഞപ്പോഴാണ് നിര്‍വികാരം സമ്മാനിച്ച് കൊണ്ട് ഇന്ദ്രനീലിമയോലത്തിന്െറ കൂടെ കാറ്റേ നീ വീശരുതിപ്പോള്‍ വന്നത്......"കുറച്ചു സമയം ഇവിടെ ഇരിക്കാം. ഈ അവസ്ഥയില്‍ മുന്‍പോട്ടു പോകാന്‍ പറ്റില്ല"....................... ഇറങ്ങി തങ്കപ്പന് ചേട്ടന്റെ സന്തോഷ് ഹോട്ടലില്‍ എത്തിയപ്പോള്‍ സമയം 11 -11.30 ആയി കാണും. ചേട്ടാ....ചേട്ടാ വാതില്‍ തുറക്കണേ...ഒരു രക്ഷയുമില്ല ചേട്ടാ..ഇന്നിവിടെ കിടക്കാന്‍ അനുവദിക്കണം...ഒരു 4 ഗ്ലാസ് ചായ വേണം ചേട്ടാ.......തങ്കപ്പന്‍ ചേട്ടന്റെ ഉള്ളിലെ മനുഷ്യത്വം ഉണര്‍ന്നു ...ശ്രീധരന്റെ ദയനീയമായ മുഖം കണ്ടതു കൊണ്ടാവണം അവിടെ തിണ്ണയില് ബെഞ്ച് ഒക്കെ ഒന്നിച്ചിട്ട് കിടക്കാന്‍ പറഞ്ഞു. ശ്രീധരന്റെ കയ്യില്‍ നനയാത്ത സ്വെട്ടെര്‍ , മുണ്ട് പിന്നെ പുതപ്പു.....വിപിന്റെ കയ്യില്‍ ഉണങ്ങിയ ഷര്‍ട്ട്‌ ......ഞാനും വിഷ്ണു....ശശി...കാര്യവട്ടം ശശി.....അല്ലെങ്ങില് ഞാന്‍ ഗോപി അവന്‍ ശശി.........അങ്ങിനെ തസ്കര മുത്തപ്പനെ മനസ്സില്‍ ധ്യാനിച്ചു നനഞ മുണ്ടും അപ്പര്‍ ബോഡി മാരുതനു വിട്ടു കൊടുത്തും തങ്കപ്പന്‍ ചേട്ടന്‍ തന്ന ബെഞ്ചില് ഇരുന്നു.....ശ്രീധരന് കുറച്ചു ഉറങ്ങി...വിപിന്‍ അഥവാ തങ്കപ്പനും കുറച്ചു ഉറങ്ങി....ഗോപിക്കും ശശിക്കും നേരെ ഉറങ്ങാന് പറ്റെണ്ടേ..... പുലര്‍ച്ചെ അവിടെ നിന്നും യാത്ര തിരിച്ചു.....ഈ സമയത്ത് ഇന്ദ്രനീലിമയോലത്തിന്െറ വിലാസം പോലും ഇല്ല....സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഓഫ് ഇന്ത്യ ..നമ്മുടെ നിശ്ചല്‍ അഥവാ ശ്രീധരന്‍ കുറച്ചു പടങ്ങള്‍ എടുത്തു....കൂടെ വിഷ്ണു അഥവാ ജോജിയും ഒന്ന് രണ്ടു പടങ്ങള്‍ എടുത്തു......ആകെ കൂടി കിട്ടിയ പടങ്ങള്‍ ഇതായിരുന്നു...... 10 മണിയോട് കൂടി കൊല്ലൂര്‍ എത്തി. 12 മണിയോട് കൂടി നേരെ മംഗലാപുരം.........മാവേലി കാത്തു നിന്നിരുന്നു ശ്രീധരനെയും തങ്കപ്പനെയും ....... കഴിഞ്ഞ വര്‍ഷത്തെ ഉത്തരെന്ധ്യന്‍ യാത്രക്ക് ശേഷം വീണ്ടും ഒരു കിടിലം യാത്ര......ഈ യാത്രയില്‍ എല്ലാം ഉണ്ടായിരുന്നു......സന്തോഷം.......മൂടല്‍ മഞ്ഞു.....ഇടതൂര്‍ന്ന മരങ്ങള്‍ ...വിശാലമായ landscapes.....അട്ടകള്‍ .....കുരങ്ങുകള്‍ .....കയറ്റം...ഇറക്കം.....തെളിനീര്‍ .....കാറ്റ് നമ്മളെ വാരി പുണര്‍ന്നു ......വെള്ളത്തുള്ളികള്‍ ഉമ്മ വെച്ചു..........വനത്തിലേക്ക് കയറിയതിന്റെ ദേഷ്യത്തില്‍ മരങ്ങള്‍ വഴി മുടക്കി......തങ്കപ്പന്‍ ചേട്ടന്റെ സത്കാരം.......മഴയുടെ വന്യമായ ശക്തി.....പശ്ചിമ ഘട്ടത്തിന്റെ മനോഹരമായ തലയെടുപ്പ് ..അതിനെ പുതച്ചു കൊണ്ടുള്ള മഞ്ഞു നിരകള്‍ ......അതിനെ തോല്‍പ്പിക്കും വിധം ഉള്ള മഞ്ഞു തുള്ളികള്‍.......ദുഃഖം......ആഹ്ലാദം.......നിരാശ....നിര്‍വികാരം .......ഉപ്പു...... ഒരിക്കലും ഒരിക്കലും ഇത് വായിക്കുന്നവര്‍ക്ക് ഈ യാത്രയുടെ ഒരു ജിസ്റ്റ് കിട്ടില്ല......അത് അങ്ങിനെയാണ്..... കുടജാദ്രിയില്‍ കുടി കൊളളും മഹേശ്വരി ശുഭധായിനി

1 comment:

  1. ശ്രുതിJuly 30, 2009 11:07 PM

    നന്നായിട്ടുണ്ട്..... സാധാരണ ഉള്ളത്ര ചളി ഇല്ല .... ഇനിയും ഇങ്ങനെയുല്ലത് പ്രതീക്ഷിക്കുന്നു ...

    ReplyDelete