Wednesday, July 21, 2010

പ്രതികരണം

ഞാനും ഫോറാടിയന്റെ  ഒരു ഭാഗമാണ്. രൂപയുടെ ഫോണ്ട് ഇറക്കുമ്പോള്‍ സി ഇ ഓ പറഞ്ഞ പോലെ ഇത്ര മാധ്യമ ശ്രദ്ധ നേടും എന്ന് വിചാരിച്ചതല്ല. ഉപയോഗിക്കണം എന്ന് ആഗ്രഹമുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുമെങ്ങില്‍ അത്ര നല്ലതല്ലേ?പിന്നീട് ഇന്റര്‍നാഷനല്‍ ആയി അപ്പ്രൂവല്‍  കിട്ടുന്ന സമയത്ത് അത് ഉപയോഗിക്കാമല്ലോ. ഞങ്ങള്‍ ആരെയും ഫോഴ്സ് ചെയ്തിട്ടില്ല ഇത് മാത്രേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന്. ഇതാണ് സ്റ്റാന്‍ഡേര്‍ഡ് സൊല്യുഷന്‍ എന്നും എവിടെയും പറഞ്ഞിട്ടില്ല. രൂപയുടെ ഫോണ്ട് ഇറക്കിയതില്‍ കിട്ടിയ മാധ്യമ ശ്രദ്ധ ആണല്ലോ ഇവിടെ പലര്‍ക്കും ഇഷ്ടപ്പെടാത്തത്, ആ മാധ്യമ ശ്രദ്ധ കിട്ടിയത് കാരണം ഇത് വരെ വിമര്‍ശനങ്ങളുടെ ലിസ്റ്റില്‍ ഉണ്ടാവാത്ത ടിന്റുമോന്‍ സൈറ്റിനും വന്നു വിമര്‍ശനങ്ങള്‍. ടിന്റുമോന്‍ സൈറ്റ് ഇറങ്ങിയിട്ട് 8 മാസത്തോളം ആവാറായി. ഇപ്പോള്‍ മാത്രമാണ് ഇതിനെതിരെ വിമര്‍ശനം എന്നതില്‍ എന്തോ ഒരു അക്ഷര തെറ്റ് കാണുന്നു. ടിന്റുമോന്‍ സൈറ്റ് മലയാളികള്‍ നെഞ്ചില്‍ ഏറ്റുവാങ്ങിയ സൈറ്റ് ആണെന്ന് ഞാന്‍ പറയാതെ തന്നെ എല്ലാവര്ക്കും അറിയാമല്ലോ. ഓപ്പണ്‍ സോര്‍സ് ക്യാരക്ടര്‍ എന്ന് പറഞ്ഞതില്‍ ഇത് വരെ ആരും അല്ലാന്നു തെളിയിച്ചിട്ടില്ല.  ഇനി വേറെ ആരെങ്ങിലും ഇത് തെറ്റാണെന്ന് തെളിയിച്ചാല്‍ അങ്ങിനെ എഴുതിയത് മാറ്റാന്‍ തയ്യാറുമാണ്. 
റൂബി കൊണ്ഫറന്സില്‍ അവതിരിപ്പിച്ച ഫെടീന ഹാഷ് രോകെറ്റ്, എഞ്ചിന്‍ യാര്‍ഡ്‌ തുടങ്ങിയ സ്ഥാപനങ്ങളിലെ ഉന്നതര്‍ വരെ പ്രശംസിച്ച സോഫ്റ്റ്‌വെയര്‍ ആയിരുന്നു. ഇത് ഡെബിയന്‍ കൊണ്ഫറന്സില്‍ അവതരിപ്പിക്കുമോ ഇല്ലയോ എന്നതാണ് അടുത്ത വിവാദ വിഷയം, ഞങ്ങള്‍ കമ്പനിയുടെ ഒഫീഷ്യല്‍ ബ്ലോഗില്‍ ഇതിന്റെ പടങ്ങള്‍ ഇടുന്നതായിരിക്കും.
ബെര്‍ലി ആണ് ഞങ്ങളെ കുറിച്ച് മനോരമയില്‍ എഴുതിയത് എന്നൊരു വിമര്‍ശനം കൂടി വന്നിരുന്നു. സുഹൃത്തുക്കളെ ഒരു കാര്യം പറയട്ടെ, ബെര്‍ളിത്തരങ്ങള്‍ വായിക്കാറുണ്ടായിരുന്നു എന്നൊരു ബന്ധം മാത്രമേ ബെര്‍ളിയുമായി ഞങ്ങള്‍ക്ക് ഉണ്ടായിരുന്നുള്ളൂ..ഈ വാര്‍ത്ത വന്നതിനു ശേഷമാണ് അദ്ധേഹത്തെ ട്വിട്ടരില്‍ ഫോളോ ചെയ്യാന്‍ തുടങ്ങിയത് പോലും. മനോരമയില്‍ വന്ന വാര്‍ത്ത കാസര്‍ഗോഡ് ബ്യുറോയില്‍ നിന്ന് പോയ വാര്‍ത്തയാണ്. അല്ലാതെ കാര്യങ്ങള്‍ അറിയാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശെരിയല്ല. 


ചിലര്‍ ഉന്നയിച്ച വിവാദങ്ങള്‍ തീര്‍ക്കാന്‍ വേണ്ടിയാണ് ഇത്രയും എഴുതിയത്. ഇനിയും ആര്‍ക്കെങ്ങിലും എന്തെങ്ങിലും സംശയങ്ങള്‍ ഞങ്ങളോട് ചോദിക്കാന്‍ ബാക്കി ഉണ്ടെങ്കില്‍ ഏതു  നേരവും നിങ്ങള്ക്ക് info@foradian ഈ മെയിലിലേക്ക് അയക്കാവുന്നതാണ്. 

ഞങ്ങളെ സപ്പോര്‍ട്ട് ചെയ്തവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും നന്ദി. നിങ്ങളുടെ സപ്പോര്‍ട്ട് ഞങ്ങള്‍ക്ക് സന്തോഷവും ആത്മ വിശ്വാസവും തരുന്നു. നിങ്ങളുടെ വിമര്‍ശനം ഞങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെടാന്‍ അവസരം തരുന്നു. ഇത്രയും പറഞ്ഞു കൊണ്ട് നിര്‍ത്തുന്നു. 

Friday, July 09, 2010

മാനഭംഗം

കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ നമ്മുടെ കൊച്ചു കേരളത്തില്‍ പ്രാധാന്യം നേടിയ കുറച്ചു മനം കുളിര്‍പ്പിക്കുന്ന വാര്‍ത്തകള്‍ 


  1. കേരള കാത്തലിക് ബിഷപ്സ് കൌണ്‍സില്‍ - നിങ്ങള്‍ ആര്‍ക്കു വേണ്ടി വോട്ട് ചെയ്യണം എന്ന് വിശ്വാസികളോട് പറയുന്നു. ഇതിനായി ഒരു സര്‍കുലര്‍   തന്നെ ഇറക്കുന്നു 
  2. യൂത്ത് ലീഗ് പ്രകടനത്തില്‍ മരണപ്പെട്ട അധ്യാപകന്റെ കേസില്‍ സാക്ഷി പറയുന്നവരെ വധിക്കുമെന്ന് പബ്ലിക് ആയി പി.കെ.ബഷീര്‍ ഒരു സമ്മേളനത്തില്‍ പറയുന്നു. ഇത് വരെ നടപടി ഉള്ളതായി അറിവില്ല - വീഡിയോ ഇവിടെ കാണാം 
  3. ഒരു ചോദ്യ പേപ്പര്‍ കാരണം ഒരു പ്രൊഫസര്‍ക്ക് തന്റെ കൈ നഷ്ടപെടുന്നു - കേരളം എന്ന അഫ്ഘാന്‍ രാഷ്ട്രം.
  4. സംസ്ഥാനം ഭരിക്കുന്ന മുഖ്യ മന്ത്രി ഹര്‍ത്താലിനെ ന്യായീകരിച്ചു പ്രസംഗിക്കുന്നു  - അതും ഒരേ കാരണത്താല്‍ ഒരാഴ്ചക്കുള്ളില്‍ നടത്തിയ രണ്ടാമത്തെ ഹര്‍ത്താല്‍.
  5. വഴി തടഞ്ഞും യാത്ര ക്ലേശം ഉണ്ടാക്കിയും ഉള്ള  പ്രകടനങ്ങള്‍ നിരോധിച്ച കോടതിക്കെതിരെ ജയരാജന്‍, സ്വരാജ് തുടങ്ങിയ ലോകം ബഹുമാനിക്കുന്ന നേതാക്കള്‍ ആഞ്ഞടിക്കുന്നു.
  6. നിയമ സഭയില്‍  വി എസ്‌ അറിയാതെ തെറ്റി പറഞ്ഞു പോയത് ഒരു വല്യ സംഭവമാക്കി ഉമ്മന്‍ ചാണ്ടി ഘോര ഘോരം പ്രസംഗിക്കുന്നു. പേര് മാറി പോയതാണ് എന്ന് മുഖ്യന്‍ പറഞ്ഞിരുന്നു. 
  7. പൊന്‍‌മുടിയില്‍ അബ്ദുള്ള കുട്ടിയുടെ പിറകെ പോയ ഒരു കാറില്‍ ഉണ്ടായിരുന്ന സ്ത്രീയുമായി ബന്ധമുണ്ടെന്നു പറഞ്ഞു അടുത്ത ഒരു ഇക്കിളി കഥ.
  8. ഇതിന്റെയൊക്കെ കൂടെ കാശ്മീര്‍, ബോംബെ തുടങ്ങിയ നിലവാരത്തിലേക്ക് ഉയരുന്ന പോലെ ഇഷ്ടം പോലെ സ്ഫോടക വസ്തുക്കള്‍ - ബസ്സുകളില്‍, ട്രെയിനുകളില്‍. 
ഈ വാര്‍ത്തകള്‍ എല്ലാം കൂടി കൂടി വായിക്കുമ്പോള്‍ എനിക്ക് ഒരു വാക്ക് മാത്രേ പറയാന്‍ ഉള്ളൂ.....കേരളം വീണ്ടും വീണ്ടും കൂട്ട ബലാത്സംഗം ചെയ്യപ്പെടുകയാണ്. ദൈവത്തിന്റെ നാടിനെ ഇങ്ങിനെ ചെയുമ്പോള്‍.......തുടരും....കലിയുഗം ....