Saturday, August 28, 2010

റിഹാന

പ൪ധ ധരിക്കാത്തതിന് കാസര്‍ഗോഡിലെ ഒരു യുവതിയെ ചില മത ഭ്രാന്തന്മാര്‍ ജീവനെടുക്കും എന്ന് ഭീഷണിപ്പെടുത്തി ...എന്താ കഥ...
Kasargod, Aug 18: Overlooking an order of Kerala High Court, a girl from the town continues to face threats from her community members to wear burqa, it is gathered.

Rihana, daughter of Abdul Rahiman, residing near Tagore College in Vidyanagar in the town, had earlier approached the state High Court, saying that she was being forced to wear burqa by some people, against her will.  The High Court had ordered that the girl be allowed to wear the clothes she wants to, and had asked the policemen to provide her protection against such threats.

On the basis of an earlier complaint filed by Rihana about such threats, the policemen had booked three people. The girl has filed another complaint now, alleging that a group of people, who arrived at her home in two cars on August 13, posed threats to her family members, warning them of disastrous consequences if Rihana continues to resist their demand for wearing burqa. (
കടപ്പാട് -kasaragodvartha.com )
പ്രബുദ്ധ കേരളം എന്ന പ്രയോഗം നമ്മള്‍ നിര്‍ത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. വളരെ ഉയര്‍ന്ന ചിന്ധാഗതിയും ജീവിത നിലവാരവും ഉണ്ടെന്നു നമ്മള്‍ അവകാശപ്പെടുന്നു.  മത തീവ്രവാദം കേരളത്തില്‍ വളര്‍ന്നത്‌ പോലെ ഇന്ത്യയില്‍ വേറെ എവിടെയും അടുത്ത കാലത്ത് വളര്‍ന്നിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. മത അസഹിഷ്ണുത ഏറ്റവും അധികം കാണപ്പെടുന്ന ഒരു പ്രദേശമായി കേരളം മാറിയിരിക്കുന്നു. ലോകത്തിനു തന്നെ മാതൃകയായ ഒരു സംസ്ഥാനം ഇങ്ങിനെ അധപതിച്ചു പോയതില്‍ ഞാന്‍ ഇന്ന് വളരെ അധികം ദുഖിക്കുന്നു. ഒരു വ്യക്തിക്ക് അവനോ / അവള്‍ക്കോ ഇഷ്ടമുള്ള വസ്ത്രധാരണം  ചെയ്യാന്‍  ഇന്ത്യന്‍  ഭരണഘടനാ  അനുവാദം  കൊടുക്കുനുണ്ട്  (അത്  സമൂഹത്തിനു  ഒരു ന്യുയിസന്‍സ് അല്ലാത്തിടത്തോളം കാലം). ഇന്ത്യന്‍ ഭരണഘടനയെയും നീതി ന്യായ വ്യവസ്ഥയെയും വെല്ലു വിളിച്ചു കൊണ്ടാണ് ഈ മത "കാവല്‍ക്കാര്‍" റിഹാന എന്ന കുട്ടിക്കെതിരെ ഫത്വ പ്രഖ്യാപിച്ചത്. തസ്ലീമ പണ്ട് ബംഗ്ലാദേശില്‍ നിന്ന് ഓടി വന്നത് പോലെ ഈ കുട്ടിക്ക് പറ്റാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. 

കേരളത്തിന്റെ ഹൈവേകളില്‍ ഉടനീളം കാണുന്ന മാലിന്യങ്ങള്‍ പോലെയായിട്ടുണ്ട് പലരുടെയും മനസ്സിപ്പോള്‍. ഒരു ഉട്ടോപ്യന്‍ സമൂഹം എന്ന സ്വാര്‍ത്ഥ വിചാരമൊന്നും എനിക്കില്ല. എങ്കിലും, വളരെ നല്ല രീതിയില്‍ പോകാന്‍ പറ്റുമായിരുന്ന ഈ സമൂഹം ഇന്ന് തെറ്റായ ദിശയില്‍ കൂടിയാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് എന്ന് ഞാന്‍ ന്യായമായും സംശയിച്ചു പോകുന്നു.ഈ വേളയില്‍ ഒരു പറ്റം ഭ്രാന്തന്മാരുടെ ഭീഷണിക്ക് വഴങ്ങാതെ സ്വന്തം വ്യക്തിത്വം കാത്തു സൂക്ഷിക്കാന്‍ ധൈര്യം കാണിച്ച റിഹാനയെ എന്റെ പേരിലും മനുഷ്യത്വത്തിന്റെ പേരിലും ഞാന്‍ അഭിനന്ദിക്കുന്നു. ഇസ്ലാമില്‍ സ്ത്രീകള്‍ക്കുള്ള സ്വാതന്ത്ര്യം ഞാന്‍ പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാം. ഈ ഒരു സാമൂഹിക ചുറ്റുപാടില്‍ നിന്ന് കൊണ്ട് തന്റെ അഭിപ്രായങ്ങളും വിചാരങ്ങളും വ്യക്തിത്വവും കൈവിടാതെ പോരാടുന്ന റിഹാനയുടെ ധൈര്യത്തിന് പകരമാവില്ല എത്ര അഭിനന്ദനങ്ങളും സാന്ത്വനങ്ങളും.ഈ ഭാരത മാതാവ് നിന്നെ പോലെയുള്ള ഒരു പാട് റിഹാനമാര്‍ക്ക് ജന്മം / അഭയം നല്‍കട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട് നിര്‍ത്തുന്നു.  

9 comments:

  1. നന്നായിരിക്കുന്നു

    ReplyDelete
  2. Read pervez musharaffs new book... he is mentioning about some "southern" hubs of these kinda activities in india ...:)...kasargod is making it up to the roadmap of intolerance in all ways

    ReplyDelete
  3. mmmmmmmmmmm good but we cannot do anything abt this ,thats the one thing i like here ure ur own boss!!!!!!!!!!!!!!even the kids do what they like ,not suppressing their inborn qualities ,

    ReplyDelete
  4. ഒരു കാര്യം പറഞ്ഞോട്ടെ. ഇസ്ലാം എന്നാ മതം ഒരാളെയും നിര്‍ബന്ധിക്കുന്നില്ല. അവരുടെ നന്മയ്ക്ക് വേണ്ടി ദൈവം പറഞ്ഞ കല്പിച്ച കാര്യങ്ങള്‍ സ്വമേധയാ ചെയ്യുന്നവനാണ് സ്വര്‍ഗം. ഇവിടെ റിയാനയ്ക്ക് വധഭീഷണി ഉണ്ടായതു കേരളത്തിനും ഇസ്ലാം(സമാധാനം) എന്ന മതത്തിനും നാണക്കേടാണ്. ഈ തോന്യാസം ചെയ്തവര്‍ക്കെതിരെ നടപടിക്കു ഇവിടുത്തെ നല്ല മുസ്ലിങ്ങളും ഉണ്ടാകും എന്നാണ് എന്റെ പ്രതീക്ഷ.. പക്ഷെ മുസ്ലിം സ്ത്രീകളും പല മതക്കാരും (eg ക്രിസ്ത്യന്‍സ് ) ശിരോവസ്ത്രം അവരുടെ അഭിമാനത്തിന്‍റെ ചിഹ്ന്നമായി കാണുമ്പോള്‍ എന്തുകൊണ്ട് കുറച്ചു വിദ്യാഭ്യാസം ലഭിക്കുമ്പോ മുസ്ലിം പെണ്‍കുട്ടികള്‍ അതൊരു ഭാരമായും അസ്വതന്ത്ര്യമായും കാണുന്നത്? ?

    ReplyDelete
  5. @anonymous, അത് അവരുടെ വസ്ത്ര സങ്ങല്പവും സ്വാതന്ത്ര്യവും ആണ്. ഒരു വ്യക്തിയുടെ സങ്ങല്‍പ്പങ്ങളെയും സ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ല...ഒരു മതത്തിനും, ഒരു വിലങ്ങിനും ...

    ReplyDelete
  6. News from Mathrubhumi about Rihana
    'ആരെതിര്‍ത്തു പറഞ്ഞാലും ഞാന്‍ മുസ്ലീമാണ്. ഞാന്‍ ഇസ്ലാമില്‍ വിശ്വസിക്കുന്നു. പക്ഷേ, പര്‍ദ ധരിക്കാന്‍ എനിക്കിഷ്ടമല്ല. പര്‍ദ്ദ ധരിക്കുന്നതുപോലെ ധരിക്കാതിരിക്കാനും അവകാശമുണ്ട്. ഒരു വ്യക്തിയുടെ അവകാശ പ്രഖ്യാപനമായാണ് ഞാനിതിനെ കാണുന്നത്'

    പര്‍ദ്ദ ധരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ മതമൗലികവാദികളുടെ ഭീഷണിക്കു മുന്നില്‍ തളരാതെ നില്ക്കുന്ന റെയ്ഹാന ഖാസിയുടേതാണീ വാക്കുകള്‍

    ReplyDelete
  7. ഒരു മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ വിശ്വസിക്കാത്ത ഒരാള്‍ എങ്ങനെ ആ മത വിശ്വാസി ആകും?? മുസ്ലിം എന്നാല്‍ പേരുകൊണ്ടോ കാസി കുടുംബ പരമ്പര കൊണ്ടോ ഉണ്ടാവുന്നതല്ല. കര്‍മം കൊണ്ടും വിശ്വാസം കൊണ്ടുമാണ് ഒരു മനുഷ്യന്‍ എന്റെ അഭിപ്രായത്തില്‍ മുസ്ലിം ആവേണ്ടത്. നാം ഒരു മതം തിരഞ്ഞെടുക്കുമ്പോള്‍ അതിനെപ്പറ്റി പഠിക്കുകയും അതിന്റെ ആദര്‍ശങ്ങള്‍ തങ്ങളുടെ ജീവിതത്തില്‍ കൊണ്ടുവരികയും വേണം. തങ്ങള്‍ പറ്റുമെങ്കില്‍ ഇസ്ലാമിനെ പട്ടി ഒന്ന് പഠിക്കുകയും അതിന്റെ ആശയങ്ങള്‍ മനസിലാക്കുകയും ചെയ്യുക. ശേഷം തങ്ങള്‍ തന്നെ ആലോചിച്ചു നോക്കുക.
    പിന്നെ റിയാനക്ക് ഇതുവരെ ഒന്നും സംഭവിച്ചില്ല, ഇനിയും ഒന്നും സംഭവിക്കരുതേ എന്നാണ് എന്റെ പ്രാര്‍ത്ഥന.റിയാനയ്ക്ക് വടഭീശാനി കൊടുക്കുകയും, അതിനു ഇസ്ലാമിന്റെ പേര് ഉപയോഗിക്കുകയും ചെയ്തവര്‍ക്ക് ദൈവം ശിക്ഷ നല്‍കട്ടെ. ദൈവത്തിന്റെ കാരുണ്യം എല്ലാരുടെ മേലിലും ഉണ്ടാവട്ടെ.

    ReplyDelete
  8. @anonymous, ഒരു മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ ആ നാടിന്റെ ഭരണഘടന പ്രമാണങ്ങളെ ഓവര്‍റൈഡ് ചെയ്യുന്നെങ്ങില്‍, ഭരണഘടന പ്രമാണങ്ങള്‍ക്ക് ആണ് പ്രാമുഖ്യം കൊടുക്കേണ്ടത്. ഒരു നാടിന്റെ നില നില്‍പ്പ് മതങ്ങളിലല്ല, അവിടുത്തെ ജനങ്ങളിലും നീതി ന്യായ വ്യവസ്ഥയിലും സാഹോദര്യത്തിലു൦ ആണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
    പിന്നെ ഒരു മതത്തിലും വിശ്വസിക്കാത്ത ആളാണ്‌ ഞാന്‍. മനുഷ്യ രാശിയെ ഇത്രത്തോളം പിന്നോട്ട് നയിക്കുന്ന ഫാക്ടര്‍ വേറെ ഒന്നും കാണില്ല ലോകത്ത്. അത് കൊണ്ട് തന്നെ ഒരു ആരാധനയിലും ഞാന്‍ വിശ്വസിക്കുന്നില്ല. മനുഷ്യത്വതിലും സാഹോദര്യത്തിലും ആണ് എന്റെ വിശ്വാസം.

    ReplyDelete
  9. Choosing to avoid pardha is wrong when you are living in a society which obeys that. You can compare it with discipline in an office or school. Islam is a way of life which gives high status to modesty and anything done publicly against it is a severe sin.
    But there is no place for compulsion in islam as is clearly stated in Quran [2:256]. Nor any layman has the right to force anybody to do so. Like there is command for women to cover themselves in front of strange men, commands are there for men to lower their gaze from seeing strange women. In that sense how many death threats will go to men daily?
    I dont say that what Rihana is right, she is definitely wrong. But threatening her is still severe on two grounds. One, that is against the principles of islam to force some body, Two, gives more publicity to the incident and makes people feel bad about islam.
    People can adopt diplomatic measures to make Rihana understand the virtues of pardha and what Allah will grant her in this world and in the here after. It is her wish to opt or not to opt for.

    ReplyDelete