Friday, January 04, 2008

കൊഴിഞ്ഞു പോയ സന്ധ്യകള്‍

അനീഷ് മുഖം കഴുകാന്‍ പോയി, മുഖത്ത് നിന്നും കണ്ണീര്‍ വരുന്നതു വേറെ ആരെങ്ങിലും കാണുന്നത് അവന് ഇഷ്ടമുള്ള കാര്യമല്ല......അവന്‍ എന്നും അങ്ങിനെയായിരുന്നു......ആരോടും ഒന്നും പറയില്ല.......മനസിന്റെ കവാടത്തില്‍ നിന്നു വാക്കുകളെ അവന്‍ പുറത്തു പോകാന്‍ സമ്മതിക്കാറില്ല.....
ഒരു നല്ല കാവല്‍ക്കാരനെ പോലെ അവന്‍ എന്നും ആ ആഗ്രഹങ്ങളും, സന്തോഷങ്ങളും, ദുഖവും അതിന്റെ അകത്തു തന്നെ സൂക്ഷിച്ചു വെച്ചു. അന്ന് പതിവില്ലാതെ അവന്റെ കണ്ണില്‍ നിന്നു ഒരു പാടു കണ്ണീര്‍ വന്നു... അത് ഷ്മശ്രുക്കളില്‍ കൂടി ഒഴുകി ഇറങ്ങി......അല്ലെങ്ങിലും ആരായാലും കരഞ്ഞു പോകും....ജീവിതത്തിന്റെ നല്ലൊരു കാലം കാത്തു സൂക്ഷിച്ച സ്വപ്‌നങ്ങള്‍ ഓരോന്നായി ഇല്ലാതാവുമ്പോള്‍ ആരായാലും തകര്‍ന്നു പോകും....ജീവിതത്തിലെ ഏറ്റവും നല്ല ദിനങ്ങളില്‍ മനസില്‍ പൂജിച്ചു നടന്നവള്‍.....സ്വപ്‌നങ്ങള്‍ അവള്‍ക്ക്‌ വേണ്ടി നീക്കിവെച്ചു...ഇതളുകള്‍ അവള്‍ക്കായി എഴുതപ്പെട്ടു.....
അമ്പലങ്ങളിലെ പ്രാര്‍ത്ഥന അവള്‍ക്ക്‌ വേണ്ടിയായിരുന്നു.....അങ്ങിനെ ഒരുത്തി ഒരു നാള്‍, അമ്പലമുറ്റത്തില്‍ നിന്നും നെറ്റിയില്‍ സിന്ദൂരവും, കഴുത്തില്‍ താലിമാലയുമായി വേറെ ഒരുത്തന്റെ കൂടെ ഇറങ്ങി പോകുന്നത് കാണുമ്പോള്‍ ആരായാലും തകര്ന്നു പോകും......എത്രയെത്ര രാവുകളും പകലുകളും അവന്‍ കണ്ട സ്വപ്നം അവന്റെ മുന്‍പില്‍ കൂടി വേറൊരു രൂപത്തില്‍ ഒഴുകി പോകുന്നു........തല ചുറ്റുന്നത്‌ പോലെ തോന്നി അനീഷിനു.....അവന്റെ ചിന്ധകള്‍ കാലത്തെ പിന്നോട്ട് നയിച്ചു......
അവളെ ആദ്യം കണ്ട നാള്‍.....ബാല്യത്തിന്റെ കുസൃതി വിട്ടു മാറാത്ത ദിനങ്ങള്‍..എന്നിട്ടും അവളെ കണ്ടപ്പോള്‍ ഏതോ ഒരു പ്രത്യേക വികാരം അവനെ പിടികൂടുന്നുണ്ടായിരുന്നു..എന്തെന്നറിയാത്ത ഒരു വിക്കാരം...ആരാധനയാവാം, സ്നേഹമാവാം അങ്ങിനെ എന്തും......അവളുടെ കേശങ്ങളില്‍ അവന്റെ സ്വപ്‌നങ്ങള്‍ കൂട് കൂട്ടി......അവന്റെ ചെവികള്‍ ആ പാദസരങ്ങള്‍ സ്വരം മാത്രം കേള്‍ക്കാന്‍ കൊതിച്ചു.........ഒരു നാള്‍ അവന്‍ അവളുടെ പിറകേ നടന്നു പോയി ഭ്രാന്തനെ പോലെ.....അവളുടെ വീട്ടിലേക്ക് പോകുന്ന വഴികള്‍ അവന്റെ കളി സ്ഥലങ്ങളായി.........സ്കൂള്‍ ഒരു വീടായി മാറുകയായിരുന്നു അവന്......അവനും അവളും താമസിക്കുന്ന ഒരു കൊച്ചു വീട്........അവളോട് ഒരു പാടു സംസാരിക്കണം എന്നുണ്ടായിരുന്നു അവന്....പക്ഷെ ഏതോ അദൃശ്യ ശക്തി അവനെ അവളുടെ മുന്‍പില്‍ വരുമ്പോള്‍ തടഞ്ഞു നിര്‍ത്തും.....
എന്തിനും ഏതിനും അഭിപ്രായം പറയുന്ന ഏത് കാര്യത്തിനും പരിഹാരം പറഞ്ഞു കൊടുക്കണ അനീഷ് ഈ കാര്യം വരുമ്പോള്‍ ഇതികര്‍ത്തവ്യമൂടനായിപോകും. സ്കൂള്‍ വിട്ടു കഴിഞ്ഞപ്പോള്‍ അവര്‍ പിരിഞ്ഞു പോയി.....ദൂരെ വേറെ ഒരു സ്ഥലത്താണ് അനീഷ് ചേര്‍ന്നത്‌.......അവന് അവളുടെ വിരഹം താങ്ങാന്‍ പറ്റാതെയായി.....അനീഷിനു ഫോണ്‍ ഒരു കളിപ്പാട്ടമാവാന്‍ തുടങ്ങി...അവളുടെ സ്വരം അവന് സ്വര്‍ഗം കാണിച്ചു കൊടുക്കാന്‍ തുടങ്ങി........അനീഷ് വീണ്ടും കണ്ണ് തുറന്നു .....ഒരിക്കല്‍ കൂടി ആ കാലത്തില്‍ ജീവിക്കാന്‍ അവന് മോഹം തോന്നി.......മനസ്സു വളരാത്ത, മത്സരമില്ലാത്ത, കളന്ഗം ഇല്ലാത്ത ആ കാലത്തില്‍.....വീണ്ടും അവന്‍ കണ്ണടച്ചു...
അവളുടെ വീട്ടില്‍ പോയത് അവന്‍ ഇന്നും ഓര്‍ക്കുന്നു ..അതൊരു തെറ്റായിരുന്നു....വലിയ തെറ്റു....നാഗരികതയുടെ പരിഷ്കാരം ഒന്നും ഇല്ലാത്ത ഒരു പെണ്‍കുട്ടിയുടെ വീടിലെ അന്തരീക്ഷം മനസിലാക്കാന്‍ അവന്റെ ചെറിയ മനസിന്‌ സാധിച്ചില്ല. അവളുടെ അമ്മ ഒരു നോട്ടം നോക്കി...അവന്‍ ദഹിച്ചു പോയി. പിന്നീടൊരിക്കലും അവന്‍ ആ സാഹസത്തിനു മുതിര്‍ന്നിട്ടില്ല....അവളുടെ ഭാവിക്ക്‌ അതാണ് നല്ലതെന്നു അനീഷിനു തോന്നി
.....ദേവി....അവള്‍ ഒരു മിന്നാല്‍ പോലെയാണ് ജീവിതത്തില്‍ വന്നത്..സ്നേഹം ആഗ്രഹിച്ചു ആദ്യമായി ഒരു പെണ്ണ് അവന്റെ നേര്‍ക്കു വന്നത് അവളുടെ രൂപത്തിലായിരുന്നു .. അത് കൊണ്ടു അവന്‍ അവളെ ദേവി എന്ന് വിളിച്ചു......പക്ഷെ തിരിച്ചു കൊടുക്കാന്‍ അനീഷിന്റെ അടുത്ത് സ്നേഹം ഇല്ലായിരുന്നു.. അത് വേറൊരു ദേവതയ്ക്ക് വേണ്ടി നീക്കി വെക്കപ്പെട്ടിരുന്നു...ദേവിയോടു ഒരായിരം തവണ അവന്‍ മനസില്‍ മാപ്പു ചോദിച്ചു....കൊതിക്കുന്ന സ്നേഹം കിട്ടാതായാലുള്ള അവസ്ഥ അവന് അറിയാമായിരുന്നു........അതെത്ര മാത്രം വേദനാജനകമാനെന്നു..........
ബിരുദ പഠനം അവനില്‍ വേദനകള്‍ സമ്മാനിച്ച്‌ കൊണ്ടേയിരുന്നു.....അവളെ ഒരു നേരം കാണാന്‍ വേണ്ടി അവന്‍ നല്ല കലാലയം കിട്ടിയിട്ടും അത് വേണ്ടെന്നു വെച്ചു......മനസു ഒരിടത്തും നില്‍ക്കാതെ അവളെ തേടി ഓടി നടന്നു.....എന്നും എപ്പോഴും അവളുടെ സമീപത്തു ഉണ്ടായിരുന്നെങ്ങിലും അവര്‍ക്കിടയില്‍ അദ്രിശ്യമായ ഒരു മതില്‍ ഉയര്ന്നു കഴിഞ്ഞിരുന്നു.........ഒടുവില്‍ അവന്റെ സ്വപ്നങ്ങള്‍ക്ക് മീതെ ഒരു കരി നിഴല്‍ പടര്‍ത്തി കൊണ്ടു അവളുടെ നാവില്‍ നിന്നു ശരം പോലെ വാക്കുകള്‍ വന്നു....ആ ദിവസം അനീഷിനു ഇന്നലെ കഴിഞ്ഞ പോലെ തോന്നി........
അനീഷിന്റെ കണ്ണില്‍ വീണ്ടും കണ്ണീര്‍ നിറഞ്ഞു. മനസിന്‌ സാന്ത്വനം കിട്ടാന്‍ വേണ്ടി എപ്പോഴും വന്നു ഇരിക്കാറുള്ള അമ്പലത്തിലെ ആല്മരച്ചുവട്ടിലും അന്ന് അവന് സ്വസ്ഥത കിട്ടിയില്ല....കയ്യെത്താ ദൂരത്തേക്ക്‌ തന്റെ ചങ്ങു പറിച്ചു കൊണ്ടു പോയ നിമിഷത്തെ അവന്‍ ശപിച്ചു കൊണ്ടിരുന്നു........അവന്റെ ഷ്മശ്രുക്കള്‍ വീണ്ടും നനഞ്ഞു.....ഒരു ഭ്രാന്തനെ പോലെ അവന്‍ ആല്‍മരച്ചുവട്ടില്‍ ഇരുന്നു. അവന്‍ ഭ്രാന്തനെ പോലെ തല തല്ലി അടിച്ച്......ക്ഷേത്ര നട അപ്പോള്‍ അവന്റെ മുന്‍പില്‍ അടക്കപ്പെട്ടു......അവന്റെ ജീവിതത്തിലെ വാതില്‍ അടക്കപ്പെടതായി അവന് തോന്നി.......

9 comments:

  1. Eda.... Lavalude kalyanam kazhinjo....?
    "Thirichu kittaatha sneham manassinte vingalaanu" ennna Padmarajan'te dialogue aanu orma varunnathu....

    ReplyDelete
  2. To Rejul: who is laval? .This is a generic story man....i just gave a name to the hero in the story ..thats it....

    To priya:നന്ദി

    ReplyDelete
  3. കഥ കൊള്ളാം വിശ്വജിത്ത്.

    [പിന്നെ, ബ്ലോഗില്‍‌ പുതിയ പോസ്റ്റുകള്‍‌ വന്നാല്‍‌ തനിമലയാളം, ചിന്ത, ഗൂഗിള്‍‌ ബ്ലോഗ് ലിസ്റ്റ് എന്നിവയില്‍‌ ഓട്ടോമാറ്റിക്കായി ലിസ്റ്റായിക്കോളും.

    അതു പോലെ ഏതെങ്കിലും ബ്ലോഗ് ഗ്രൂപ്പുകളില്‍‌ അംഗമാകേണ്ടതുണ്ടെങ്കില്‍‌ ആ ബ്ലോഗ് ഓണര്‍‌ക്കോ ആദിമിനിസ്ട്രേറ്റേഴ്സിനോ മെയിലയച്ച് അവരില്‍‌ നിന്നും ഇന്‍‌വിറ്റേഷന്‍‌ കിട്ടേണ്ടതുണ്ട്. താല്പര്യമുള്ള ബ്ലോഗില്‍‌ കമന്റായി അനുവാദം ചോദിച്ചാല്‍‌ മതിയാകും.]

    പുതുവത്സരാശംസകള്‍!

    ReplyDelete
  4. വിശ്വജിത് , കഥ നന്നായിരിക്കുന്നു.
    അക്ഷരങ്ങളുടെ വലിപ്പം അല്പം കുറച്ചാല്‍ നന്നായിരിക്കും എന്നു തോന്നുന്നു.

    ഇനിയും ധാരാളം എഴുതുക..കൂടുതല്‍ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.

    http://satheeshharipad.blogspot.com/

    ReplyDelete
  5. വിശ്വജിത് പറഞ്ഞതുപോലെ ഇതൊരു സാധാരണ കഥയാണ്. ഒരുപാടുപേര്‍ പറഞ്ഞിട്ടുള്ളത്.....

    എന്നാലും എഴുതിത്തുടങ്ങുന്നയാള്‍ എന്ന നിലയില്‍ ഈ കഥ കൊള്ളാം.
    പ്രിന്റ് മീഡിയയിലേക്ക് അയച്ചു കൊടുത്താല്‍ അവരിത് മടക്കിയേക്കും....
    ഈ ബ്ലോഗുലകത്തിന്റെ മാഹാത്മ്യം ഇപ്പോഴാണ് മനസ്സിലാകാന്‍ പറ്റുന്നത്. തുടക്കക്കാര്‍ക്ക് പിച്ച വയ്ക്കാന്‍ പറ്റിയ ഒരിടം...

    എഴുതി എഴുതി തെളിയും.

    ധാരാളം അക്ഷരത്തെറ്റുണ്ട്. മംഗ്ലീഷ് റ്റൈപ് ചെയ്യുന്നതില്‍ വരുന്നതാകാം. പബ്ലിഷ് ചെയ്യുന്നതിനുമുന്‍പ് ഒന്നു വായിച്ചു നോക്കണം.

    പിന്നെ, രെജുലിനോട് ഒന്നു ചൂടാവുന്നത് പോലെ...
    ഇത്തരം കമന്റ്സ് വരുന്നത് ഒരു രസമല്ലേ?
    ഇനി ഇനി രസിച്ചു കൊള്ളൂം.

    ReplyDelete
  6. തീരെ ഭാവന ചേര്‍ക്കാതെ ഒരു ജീവിത കഥ എഴുതുകയായിരുന്നു എന്റെ ലക്‍ഷ്യം... അത് സാധിച്ചു എന്ന് തോന്നിയത് കൊണ്ടാണ് ഞാന്‍ ഇതു പോസ്റ്റ് ചെയ്തത്....വായനയ്ക്ക് പറ്റിയ ഉരുപടിയല്ല എന്ന് എനിക്കും തോന്നിയിടുത്ണ്ട് ഗീത ടീച്ചറെ ........പക്ഷെ അതിനേക്കളും വലുതായി നമ്മുടെ മനസിന്റെ സന്തോഷം നോക്കേണ്ടേ...... അത് കൊണ്ടു ഇട്ടു എന്നെ ഉള്ളൂ......പിന്നെ അക്ഷര തെറ്റു കഴിയുന്നതും ഒഴിവാക്കാന്‍ ശ്രമിക്കുനുണ്ട് .....എന്തായാലും ഇത്രയും നല്ല അഭിപ്രായം തുറന്നു പറഞ്ഞതില്‍ എനിക്ക് ടീച്ചറോട് ഒരു ആദരവ് തോന്നുന്നു....... അഭിപ്രായം എന്തായാലും തുറന്നു പറയുന്നവരോട് എനിക്ക് എന്നും ബഹുമാനമുണ്ട്.....ടീച്ചര്‍ എന്റെ വര്‍ഗ്തീയതയ്ക്കെതിരെയുള്ള പോസ്റ്റും വായിക്കണം എന്നൊരു ആഗ്രഹമുണ്ട്...അതിനും ടീച്ചറുടെ വിലയേറിയ അഭിപ്രായം പറഞ്ഞാല്‍ സന്തോഷമായിരുന്നു......

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. ninte blog vaayikkaanum aaLukaL undalle... ithu aarum vaayikkillennu karuthiyaa njan a comment post cheythathu....
    :-D
    cheers

    ReplyDelete