Thursday, January 03, 2013

പൗര ബോധവും കുറ്റവിചാരണയും

കാശ്മീര്‍, മാവോയിസ്റ്റ് മുന്നേറ്റം, സ്ത്രീകള്‍ക്കെതിരെ അതിക്രമം, മാലിന്യം, ദാരിദ്ര്യം, അഴിമതി, മത സ്പര്‍ദ്ധ തുടങ്ങി ഒട്ടേറെ ആഭ്യന്തര പ്രശ്നങ്ങള്‍ ഇന്ത്യക്കുണ്ട്. സാമൂഹിക സാമ്പത്തിക അസമത്ത്വവും സാംസ്കാരികമായ അധപതനവും (തീര്‍ച്ചയായും സന്ഘികളുടെ ആര്‍ഷ ഭാരത സംസ്കാരം അല്ല ഉദ്ദേശിച്ചത് ) ഒക്കെ കൂടി ഉണ്ടായ അടിയൊഴുക്ക് കണ്ടില്ല എന്ന് നടിക്കുന്നത് ചരിത്രപരമായ വിഡ്ഢിത്തം ആവും. ഇതിനൊക്കെ കൂടി ഗവണ്മെന്റ്, നീതിന്യായ വ്യവസ്ഥ, പോലീസ്  തുടങ്ങിയവയെയും, പരസ്പരവും കുറ്റക്കാരാക്കുന്നതാണ് പൊതുവേയുള്ള രീതി. 

ഒരു രാജ്യത്തിന്‍റെ അല്ലെങ്കില്‍ ഒരു സമൂഹത്തിന്റെ ടോട്ടല്‍ ഇന്ദെക്സ് എന്ന് പറയുന്നത് അവിടെയുള്ള എല്ലാ ജനങ്ങളുടെയും കൂട്ടായ ഇന്പുട്ട് ആണ്. 
ഒരു സമൂഹത്തില്‍ ഭൂരിപക്ഷം ആള്‍ക്കാരും പട്ടിണി ആണ് , ഇനി കുറച്ചു പേര്‍ അതി സമ്പത്ത് ഉള്ളവര്‍ ആണെങ്കിലും, ആ സമൂഹം ഫിനാന്‌ഷ്യലി പുവര്‍ ആണ്.  അതെ പോലെ തന്നെ സാംസ്കാരികമായ ഉന്നമനവും കണക്കു കൂട്ടാം. ഒരു സമൂഹത്തില്‍ ഭൂരിപക്ഷവും ചിന്തിക്കുന്ന രീതി ആണ് അവിടെ ഉള്ള ടോട്ടല്‍ സാമൂഹിക ഉന്നമനത്തിനു നിതാനം. ഉദാഹരണം, നമ്മുടെ പൊതു നിരത്തുകള്‍ നോക്കുക. ഹൈവേകളില്‍ പോലും സ്വന്തം വണ്ടി പാര്‍ക്ക് ചെയ്തു സംസാരിക്കുന്ന എത്രയോ മുതലാളിമാരെ നമ്മള്‍ നിത്യവും കാണാറുണ്ട്‌. ഇവിടെ മുതലാളി എന്ന ദം ഉപയോഗിച്ചത് മനപൂര്‍വം ആണ്. സ്റ്റേറ്റ് മൊത്തം ജനങ്ങളുടെ യാത്രക്ക് വേണ്ടി നിര്‍മിച്ച റോഡ്‌, സ്വന്തം കാശ് കൊടുത്തു വാങ്ങിയ പോലെ ആണ് ഇവര്‍ ഉപയോഗിക്കുന്നത്. ഇത് മൂലം ഉണ്ടാവുന്ന ബ്ലോക്കുകളും ഇവിടെ സാധാരണം.
ഇതേ പോലെ കുറച്ചു ഉദാഹരണം എടുത്തു നോക്കാം. 
  • സിഗരെറ്റ്‌ വലി പൊതു സ്ഥലങ്ങളില്‍ 
  • നടവഴിയിലും റോഡില്‍ അല്ലാതെയും ഉള്ള ഓവര്‍ ടേക്ക്, കൂടുതലും ബസ്സുകള്‍ 
  • റേപ് നടന്നാല്‍ അതില്‍ പെണ്ണിന്റെ കുറ്റം കണ്ടു പിടിക്കാന്‍ നടക്കുന്ന ആള്‍ക്കാര്‍ (അവള്‍ വശീകരിച്ചു, രാത്രി നടന്നു, ഡ്രസ്സ്‌ കുറഞ്ഞു)
  • സിനിമയില്‍ വരുന്ന എല്ലാ സ്ത്രീകളും പോക്ക് (പ്രി ജഡ്ജ്മെന്ടല്‍ )
  • ഒരു ലവ് മാര്യേജ് എന്ന് കേട്ടാല്‍, ചെക്കന്റെ ജാതി തന്നെയോ പെണ്ണിന്റെം ?
  • ഒരാള്‍ എന്തെങ്കിലും തെറ്റ് ചെയ്താല്‍, അവന്‍// /അത് ചെയ്യും,  ജാതിയുടെ ഗുണം കാണിക്കാതിരിക്കുമോ 
  • ആഘോഷങ്ങള്‍ - മറ്റുള്ളവരുടെ സ്വാതന്ത്ര്യം ഹനിച്ചു കൊണ്ടുള്ള ആഘോഷങ്ങള്‍ 
  • ഒരേ മതക്കാര്‍ സംസാരിക്കുമ്പോള്‍ (മിത മതവാദികള്‍ പോലും) , അവന്‍ നമ്മുടെ ആളാ...ആ ഭാഗത്തൊക്കെ നമ്മുടെ ആള്‍ക്കാരുണ്ടോ?
  • പൊതു സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്ന ശീലം 
പെട്ടെന്ന് മനസ്സില്‍ ഓടിയെത്തിയ കുറച്ചു കാര്യങ്ങള്‍ മാത്രമാണ് ഇത്. ഇത് പോലെ ഒരു പാട് ചിന്താ രീതിയാണ് നമ്മുടെ സമൂഹത്തില്‍ ഇപ്പോള്‍ ഉള്ളത്. ഇതിന്റെ മാറ്റം നമ്മുടെ വീടുകളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഉണ്ടാവണം. ഇപ്പോള്‍ ഉള്ള സാമൂഹിക ഘടനയില്‍ ഇതിന്റെ സാധ്യത തുലോം വിരളമാണ്. നിയമ സംവിധാനത്തെ മാത്രം എപ്പോഴും കുറ്റം  പറഞ്ഞു നടക്കുമ്പോള്‍ ആലോചിക്കേണ്ട കാര്യം, മികച്ച പൌര ബോധം ഉള്ള സമൂഹത്തില്‍ മാത്രമേ നല്ലൊരു ഗവേര്‍ണന്‍സ് ഫലപ്രദമാവൂ ...

Sunday, November 18, 2012

സാഖിര്‍ നായിക്കിന്റെ കണക്കുകള്‍

ഗോപാലകൃഷ്ണനെയും ബാട്ളിവാലയെയും സാഖിറിനെയും തേച്ചു ഒട്ടിച്ചു കൊടുക്കുകയാണ് ഓണ്‍ലൈന്‍ സമൂഹം ഇപ്പോള്‍..; സാഖിര്‍ നായിക്കിന്റെ ഒരു വീഡിയോ ഇവിടെ കാണുക. പോളിഗാമി എന്ത് കൊണ്ട് ഇസ്ലാം ഇപ്പോഴും അനുവദിക്കുന്നു എന്ന ചോദ്യത്തിന് ഉദാഹരണങ്ങള്‍ നിരത്തി, കണക്കുകള്‍ നിരത്തി ഇദ്ദേഹം ഇവിടെ വാദിക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ മുന്നില്‍ ഇരിക്കുന്ന എല്ലാവര്‍ക്കും, അല്ലെങ്കില്‍ വീഡിയോ കാണുന്ന എല്ലാവര്‍ക്കും നസിലാവണം എന്നില്ല, കാരണം  ഇത്തരം കണക്കുകള്‍ ഓര്‍ത്തു വെക്കേണ്ട കാര്യം ഇല്ലലോ. 


ഇനി കണക്കുകളിലേക്ക് കടക്കാം. ഖുറാനില്‍പറഞ്ഞ എല്ലാ കാര്യവും ഈ കാലഘട്ടത്തിലും അപ്പ്ളിക്കബള്‍ ആണെന്ന് സ്ഥാപിക്കാന്‍ നിരത്തുന്ന കണക്കുകള്‍ പരിശോധിക്കാം. 

ഇവിടെ 3.30 മുതല്‍ ശ്രദ്ധിക്കുക - World female population is more than male population (തെറ്റാണ്, സ്ലൈട്ലി ആണുങ്ങള്‍ ആണ് കൂടുതല്‍ )- മൂന്നാം ലോക രാജ്യങ്ങള്‍ ഒഴികെ എന്ന് പറയുന്നു. ഇന്ത്യയും ചൈനയും ഒക്കെ ഉദാഹരണവും പറയുന്നുണ്ട്. ശരി സമ്മതിച്ചു, ഇവിടെ പെണ്‍ ബ്രൂണ ഹത്യ കൊണ്ട് കൂടുതലും ആണുങ്ങള്‍ ആണ്. 

ഇനി ദാ  ഈ മാപ് ഒന്ന് നോക്കൂ. ഇസ്ലാമിക രാഷ്ട്രങ്ങളില്‍ ആരാണ് കൂടുതല്‍.., ഇതും പെണ്‍ ബ്രൂണ ഹത്യ കൊണ്ട്എന്നാണോ. ഇവിടെ കൊടുത്തിരിക്കുന്ന ലിസ്റ്റ് ഒന്ന് നോക്ക്.

15-64 കാറ്റഗറിയില്‍ സാഖിര്‍ നായിക് പറഞ്ഞ ഈ രാജ്യങ്ങളില്‍, റഷ്യ ഒഴികെ ബാക്കി രാജ്യങ്ങളില്‍ പുരുഷന്മാര്‍ കൂടുതലാണ് അല്ലെങ്കില്‍ സ്ത്രീ പുരുഷ അനുപാതം തുല്യമാണ്. ഇവിടെ ഒക്കെ സ്ത്രീകള്‍ അധികമാവുന്നത് 64 വയസ്സിനു മുകളില്‍ ഉള്ള കാറ്റഗറിയില്‍ ആണ്. അതിനു കാരണം സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ ഉള്ള ലൈഫ് എക്സ്പക്ടന്സി ആണ് (സാഖിര്‍ നായിക് ആദ്യം പറഞ്ഞ പൊയന്റ്സ് വാലിഡ്‌ ആവുന്നത് ഈ കാറ്റഗറിയില്‍ ആണ്).



മോണോഗാമി ആണോ പോളിഗാമി ആണോ നര വംശത്തിന്റെ നിലനില്‍പ്പിനു ആവശ്യം എന്നത് ഈ ലേഖനത്തിന്റെ  ഉദ്ധേശമല്ല. സോഷ്യോബയോളജി അല്ലല്ലോ ഇവിടെ സാഖിര്‍ നായിക് പറയുന്നത്. ക്രിസ്ത്യാനികള്‍ മിനുട്ടില്‍ 29000 ഹിന്ദുക്കളെ  മതം മാറ്റുന്നു ന്ന് ഗോപാലകൃഷ്ണന്‍ പറയുന്ന പോലെയുള്ള കണക്കല്ലേ ഇദ്ദേഹം പറയുന്നത്.   അങ്ങിനെ വരുമ്പോള്‍ ഈ കണക്കുകള്‍ സ്വാഭാവികമായും ചോദ്യം ചെയ്യപ്പെടും.  തിരിച്ചും സംഭവിച്ചൂടെ.  ഒരു സ്ത്രീക്ക് പല പുരുഷന്മാരുമായും ബന്ധപ്പെടാലോ. അങ്ങിനെ വരുമ്പോള്‍ അത് വേശ്യാവൃത്തി ആവുകയും തിരിച്ചാവുമ്പോള്‍ ഇസ്ലാമിക നിയമം ആവുകയും ചെയുന്നു. മുകളില്‍ കാണുന്ന ലിസ്റ്റ് പ്രകാരം 15-64 വയസ്സ് വരെ ഉള്ളവരില്‍ പുരുഷ സാന്ദ്രത ഏറ്റവും കൂടുതല്‍ ഉള്ളത്  ഇസ്ലാമിക രാജ്യങ്ങളില്‍ ആണ് എന്ന് കാണാം.    

സാഖിര്‍ നായിക്കിന്റെ ലോജിക് പ്രകാരം ഇസ്ലാമിക രാജ്യങ്ങളില്‍  ഓരോ പുരുഷനും ഓരോ സ്ത്രീയെ കല്യാണം കഴിച്ചാല്‍, ബാക്കി വരുന്ന പുരുഷന്മാര്‍ പബ്ലിക് പ്രോപെര്‍ട്ടി ആവില്ലേ. അപ്പൊ അങ്ങിനെ ആവാണ്ടിരിക്കാന്‍ അവിടെ പോളിആണ്ട്രി അനുവദിക്കേണ്ടതല്ലേ. അതോ സ്ത്രീകള്‍ മാത്രമേ പബ്ലിക് പ്രോപെര്‍ട്ടി ആവൂ എന്നാണോ സാഖിര്‍ നായിക് പറയുന്നത്?

മറ്റു മതങ്ങള്‍ തെറ്റാണു എന്ന് പറയുന്നതിനെയല്ല ഞാന്‍ ചോദ്യം ചെയുന്നത്. സ്വന്തം വേദ പുസ്തകത്തില്‍ അന്യായം (പാര്‍ഷിയാലിട്ടി) പറയുമ്പോള്‍, അത്ശരിയാണ് എന്ന് സ്ഥാപ്പിക്കാന്‍ ഒരു ലോജിക് പറയുമ്പോള്‍, അതെ ലോജിക് വെച്ച് അത് തെറ്റും ആവാം എന്ന് സാഖിര്‍ നായിക് ചിന്ദിക്കണം.